Friday, 1 September 2017

ഇരിങ്ങോല്‍ കാവ്...

ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുമ്പോള്‍ അതെ ദൈവങ്ങളുടെ പേരു കൊണ്ടു നിലനിന്നുപ്പോരുന്ന ഒരു കാനനഭൂമി.കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്ന്..

എെതീഹ്യം...

ദേവകിയുടേയും വസുദേവരുടേയും എട്ടാമത്തെ പുത്രനാല്‍ വധിക്കപ്പെടുമെന്നു അറിഞ്ഞ കംസന്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളെ മുഴുവന്‍ കൊന്നൊടുക്കുന്നു..എട്ടാമതായി ഒരു പുത്രനെയാണ്  പ്രതീക്ഷിച്ചിരുന്നതെങ്കിലും കംസന്‍ അവര്‍ക്കിടയില്‍ കണ്ടത് ഒരു പെണ്‍ കുഞ്ഞിനെയാണ്.തങ്ങള്‍ക്കു ജനിച്ച ആണ്‍കുഞ്ഞിനെ ദേവകിയും വസുദേവരും വൃന്ദാവനത്തിലെ യശോധക്കും നന്ദഗോപനും ഉണ്ടായ പെണ്‍കുഞ്ഞുമായി കൈമാറിയിരുന്നു..പെണ്‍കുഞ്ഞായിരുന്നിട്ടും കലിമാറാതിരുന്ന കംസന്‍ ആ കുഞ്ഞിനേയും കൊല്ലാന്‍ തീരുമാനിക്കുന്നു..കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയില്‍ നിന്നും തെന്നിമാറിയ ആ കുഞ്ഞ് ഒരു ദേവിയായിമാറുകയും ,ദേവിയില്‍ നിന്നുമുണ്ടായ പ്രകാശം ആദ്യം വീണ സ്ഥലത്ത് ദേവി വസിക്കും എന്ന വിശ്വാസത്താല്‍ "ഇരുന്നോളിന്‍" എന്നു പേരു വരികയും ആ പേരു കാലക്രമേണ "ഇരിങ്ങോല്‍" ആയി മാറുകയും ചെയ്തു...

എെതീഹ്യം എന്തു തന്നെയായാലും ഈ അമ്പലത്തിനു ചുറ്റുമുള്ള മരങ്ങളില്‍ ദേവീ ചൈതന്യമുണ്ടെന്നു അവിടെയുള്ളവര്‍ വിശ്വസിച്ചു പോരുന്നു...മരങ്ങളില്‍ നിന്നു വീഴുന്ന ഒരിലപോലും വേറെ ഒന്നിനു വേണ്ടിയും അവിടെയുള്ളവര്‍ ഉപയോഗിക്കാറില്ല.അതു കൊണ്ടു തന്നെ ഇന്നും സംരക്ഷിക്കപ്പെട്ടു പോകുന്നു ഈ കാട്...

....നിഷ....



No comments:

Post a Comment