Thursday 28 September 2017

മരോട്ടിച്ചാലിന്‍റെ മറഞ്ഞിരിക്കുന്ന സൗന്ദ്യര്യം

നമ്മുക്കൊരു trip പോയാലോ എന്നു പറഞ്ഞാല്‍ അത് എവിടേക്കാണെന്നു പോലും ചോദിക്കാതെ കൂടെ ഇറങ്ങിവരാന്‍ കുറേ സുഹൃത്തുക്കള്‍...
ജീവിതത്തില്‍ കിട്ടിയ കുഞ്ഞു കുഞ്ഞു ഭാഗ്യങ്ങളുടെ കണക്കു നോക്കിയാല്‍ ഈ പറഞ്ഞത് ഒക്കെയാവും ആദ്യം...
#Just ഒരു സ്മരണ.. :)

എന്നില്‍ നിന്നും ഞാന്‍ പോലുമറിയാതെ നഷ്ടപ്പെട്ട എന്തോ ഒന്ന്.അതിനെ തേടിയായിരുന്നു എന്‍റെ ഒാരോ യാത്രയും.തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 15km ദൂരെയുള്ള ഒരു പ്രദേശം. അവിടെ ഞങ്ങളെ കാത്തിരുന്നതോ ഒത്തിരി ഒത്തിരി കുഞ്ഞുവെള്ളച്ചാട്ടങ്ങള്‍..കുഞ്ഞു വെള്ളച്ചാട്ടങ്ങളുടെ ഒടുവില്‍ ഞങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്ത, എന്നാല്‍ അത്ര ചെറുതല്ലാത്ത ഒരു
 big surprise :).  കാടു കയറാന്‍ പണ്ടേ പ്രിയമായിരുന്നു..അതു കൊണ്ടു മാത്രം വീട്ടില്‍ നിന്നും കിട്ടിയിട്ടുള്ള വഴക്കുകള്‍
കുറച്ചൊന്നുമല്ല.കാടിന്‍റെ ഈ
വശ്യമനോഹാരിത, വീട്ടില്‍ ഇരിക്കുന്നവര്‍ക്കു പറഞ്ഞാല്‍ മനസ്സിലാവില്ലാലോ :))..പറഞ്ഞു വന്നത് എന്താണെന്നുവെച്ചാല്‍,....മരോട്ടിച്ചാല്‍....ഞങ്ങളുടെ destination point.

മരോട്ടിച്ചാല്‍, തൃശ്ശൂര്‍ ജില്ലയിലെ അത്ര വലുതല്ലാത്ത ഒരു ചെറിയ ഗ്രാമം..അപ്രതീക്ഷിതമായി facebookല്‍ കാണാനിടയായ ഒരു post..അവിടെ നിന്നായിരുന്നു ഈ യാത്രയുടെ തുടക്കം...ഒരു mini trekking മനസ്സില്‍ കണ്ടുക്കൊണ്ടു ഞങ്ങള്‍ 7പേരും യാത്ര തിരിച്ചു.രാവിലെ 10മണിയായപ്പോള്‍ മരോട്ടിച്ചാല്‍ എത്തിയെങ്കിലും ഞങ്ങളുടെ destination എത്താന്‍ വീണ്ടും 6kmകൂടി പോകേണ്ടതുണ്ടായിരുന്നു...രാവിലെ കഴിച്ച ghee roast തന്ന മുഴുവന്‍ എനര്‍ജിയും എടുത്ത് ഞങ്ങള്‍ യാത്ര തുടങ്ങി...

യാത്രയില്‍ ഒരു 10min കഴിഞ്ഞപ്പോഴേക്കും ആദ്യത്തെ  വെള്ളച്ചാട്ടം കണ്ടു..അത് മനസ്സിനു നല്കിയ കുളിര്‍മ,അതായിരുന്നു മുന്നോട്ടുള്ള യാത്രയുടെ  പ്രചോദനം...ഒരു വണ്ടി പോകാനുള്ള വഴിയുണ്ടായിരുന്നു ആദ്യമെങ്കിലും പിന്നീടത് ചുരുങ്ങി ഒരാള്‍ക്കു കഷ്ടി നടക്കാനുള്ള പാതയായി മാറുകയായിരുന്നു...ഏകദേശം 2.30 മണിക്കൂര്‍ ആ കുഞ്ഞു വഴിയികളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര..വഴികളില്‍ അങ്ങിങ്ങായിക്കണ്ട കുഞ്ഞു വെള്ളച്ചാട്ടങ്ങള്‍,പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന നീരുറവകള്‍,അത് ഞങ്ങളുടെ കാലുകളെയെന്നപ്പോലെ മനസ്സിനേയും തണുപ്പിച്ചു...ആ തണുപ്പിന് ആക്കം കൂട്ടാനെന്നവണ്ണം കാലുകളില്‍ കുഞ്ഞി മീനുകളുടെ തലോടലും...
കൈയ്യില്‍ ആകെയുണ്ടായിരുന്നത് ഒരു കുപ്പി വെള്ളം മാത്രം...1മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും വെള്ളം കുപ്പി കാലി..വെള്ളം കുടിക്കാതെ ഒരടി മന്നോട്ടു പോവാന്‍ പറ്റില്ല എന്ന അവസ്ഥ..mobile range പോലും ഇല്ലാത്ത ആ കാട്ടില്‍ വെള്ളം പോയിട്ടു ഒരു മനുഷ്യകുഞ്ഞിനെ കാണുക എന്നത് തന്നെ ശ്രമകരമായിരുന്നു..ഇനി വെള്ളംകുടിക്കണമെങ്കില്‍ വന്ന വഴി പിന്നോട്ടു നടക്കണം.അത് എന്തായാലുമില്ല.അപ്പോഴാണ് ഒാര്‍ത്തത് പ്രകൃതി തന്നെ നിറഞ്ഞു ഒഴുകുകയല്ലേ..ആദ്യം ഒന്നു മടിച്ചെങ്കിലും, പിന്നീടു കണ്ട നീരുറവയില്‍ നിന്നു ഞങ്ങള്‍ കുപ്പി നിറച്ചു.യാത്രയുടെ ക്ഷീണം കൊണ്ടാണോ എന്നറിയില്ല, മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കു നല്കാന്‍ കഴിയാത്ത എന്തോ എനര്‍ജി നല്കാന്‍ ആ വെള്ളത്തിനു കഴിഞ്ഞു...
നീണ്ട 2.30 മണിക്കൂര്‍ യാത്രക്കൊടുവില്‍ ഞങ്ങള്‍ അവിടെയെത്തി...ഞങ്ങളുടെ final destination point...one of the biggest waterfall in thrissur..

ചിലതു വര്‍ണ്ണിക്കാന്‍ നമ്മുക്ക് ഭാഷ മതിയാവാതെ വരും, സൗന്ദ്യര്യം പകര്‍ത്തിയെടുക്കാന്‍ ക്യാമറ തികയാതെ വരും...ഇങ്ങനെയുള്ള ആലങ്കാരിക പ്രയോഗങ്ങള്‍ മറ്റുള്ളവര്‍ പറഞ്ഞുകേട്ട അറിവു മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ...പക്ഷേ ഈ യാത്ര അതെനിക്ക് മുഴുവനായും മനസ്സിലാക്കി തന്നു...ഇപ്പോഴും എനിക്കറിയില്ല ഞാന്‍ അവിടെ കണ്ട  top point view എങ്ങനെ വിവരിക്കും എന്ന്...അത് വര്‍ണ്ണിക്കാന്‍ എനിക്കറിയാവുന്ന ഭാഷ തികയാതെ വരുന്നു...

അപരിചിതത്വത്തിനൊടുവിലെ  പരിചിതഭാവം,അതായിരുന്നു മരോട്ടിച്ചാല്‍ എനിക്ക് സമ്മാനിച്ചത്.നമ്മള്‍ കാടിനെ സ്നേഹിച്ചാല്‍ കാടു നമ്മുക്ക് സ്നേഹം തരും എന്നു പറയുന്നത് വെറുതെയല്ല...:)






Friday 1 September 2017

ഇരിങ്ങോല്‍ കാവ്...

ദൈവങ്ങളുടെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുമ്പോള്‍ അതെ ദൈവങ്ങളുടെ പേരു കൊണ്ടു നിലനിന്നുപ്പോരുന്ന ഒരു കാനനഭൂമി.കേരളത്തിലെ 108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്ന്..

എെതീഹ്യം...

ദേവകിയുടേയും വസുദേവരുടേയും എട്ടാമത്തെ പുത്രനാല്‍ വധിക്കപ്പെടുമെന്നു അറിഞ്ഞ കംസന്‍ അവര്‍ക്കു ജനിക്കുന്ന കുട്ടികളെ മുഴുവന്‍ കൊന്നൊടുക്കുന്നു..എട്ടാമതായി ഒരു പുത്രനെയാണ്  പ്രതീക്ഷിച്ചിരുന്നതെങ്കിലും കംസന്‍ അവര്‍ക്കിടയില്‍ കണ്ടത് ഒരു പെണ്‍ കുഞ്ഞിനെയാണ്.തങ്ങള്‍ക്കു ജനിച്ച ആണ്‍കുഞ്ഞിനെ ദേവകിയും വസുദേവരും വൃന്ദാവനത്തിലെ യശോധക്കും നന്ദഗോപനും ഉണ്ടായ പെണ്‍കുഞ്ഞുമായി കൈമാറിയിരുന്നു..പെണ്‍കുഞ്ഞായിരുന്നിട്ടും കലിമാറാതിരുന്ന കംസന്‍ ആ കുഞ്ഞിനേയും കൊല്ലാന്‍ തീരുമാനിക്കുന്നു..കൊല്ലാന്‍ ശ്രമിക്കുന്നതിനിടയില്‍ കൈയില്‍ നിന്നും തെന്നിമാറിയ ആ കുഞ്ഞ് ഒരു ദേവിയായിമാറുകയും ,ദേവിയില്‍ നിന്നുമുണ്ടായ പ്രകാശം ആദ്യം വീണ സ്ഥലത്ത് ദേവി വസിക്കും എന്ന വിശ്വാസത്താല്‍ "ഇരുന്നോളിന്‍" എന്നു പേരു വരികയും ആ പേരു കാലക്രമേണ "ഇരിങ്ങോല്‍" ആയി മാറുകയും ചെയ്തു...

എെതീഹ്യം എന്തു തന്നെയായാലും ഈ അമ്പലത്തിനു ചുറ്റുമുള്ള മരങ്ങളില്‍ ദേവീ ചൈതന്യമുണ്ടെന്നു അവിടെയുള്ളവര്‍ വിശ്വസിച്ചു പോരുന്നു...മരങ്ങളില്‍ നിന്നു വീഴുന്ന ഒരിലപോലും വേറെ ഒന്നിനു വേണ്ടിയും അവിടെയുള്ളവര്‍ ഉപയോഗിക്കാറില്ല.അതു കൊണ്ടു തന്നെ ഇന്നും സംരക്ഷിക്കപ്പെട്ടു പോകുന്നു ഈ കാട്...

....നിഷ....



Monday 21 August 2017

ചെറിയൊരു കുറിപ്പ്.....
Computer നേക്കാള്‍ കൂടുതല്‍ യാത്രയെ സ്നേഹിച്ചു തുടങ്ങിയപ്പോള്‍ മടുപ്പായിരുന്നു ജോലിയോട്..ആ മടുപ്പില്‍ നിന്നും ഒരു മോചനം,അതായിരുന്നു എനിക്ക് ഈ Blog...ഒരു മെസ്സേജിലൂടെ ആണെങ്കിലും "you have a good language" എന്നു പറഞ്ഞു പ്രോത്സാഹിപ്പിച്ച സുഹൃത്തിന് നന്ദി...ഒരു പക്ഷേ ആ വാക്കുകള്‍ ഇല്ലായിരുന്നെന്കില്‍ ഞാന്‍ ഇങ്ങനെ ഒരു Blog നെ പറ്റി ചിന്തിക്കുക പോലുമില്ലായിരുന്നു.എകാന്തത മനുഷ്യനെ സാഹിത്യകാരനാക്കുമെങ്കില്‍ ഇവിടെയിതാ പുതിയൊരു പിറവി രൂപമെടുക്കുന്നു...

പാണിയേലിപോര്....
ആദ്യം തോന്നിയത് ഒരു വാശിയായിരുന്നു..ചുറ്റുമുള്ളവര്‍ പോകരുത് എന്നു പറഞ്ഞപ്പോള്‍ പോയിക്കാണിക്കാന്നുള്ള ഒരു വാശി..ഓഫീസിലേയും ഹോസ്റ്റലിലേയും മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഒരു relaxation..അതായിരുന്നു എന്‍റെ Independence day plan..
കാക്കനാട് നിന്നു ഒരു 1.30 മണിക്കൂര്‍ യാത്ര.ഏകദേശം ഒരു 41 km..ആ യാത്രച്ചെന്നു അവസാനിച്ചത് പാണിയേലിപ്പോരിലും..2വീലര്‍ ഇല്ലാത്തതിനാല്‍ യാത്ര 4 വീലറില്‍ ആക്കി.(4വീലര്‍ എന്നു പറഞ്ഞാല്‍ കാര്‍ അല്ലാട്ടോ..ബസ്സിലായിരുന്നു..)
കാക്കനാട് നിന്നു നേരെ പെരുംമ്പാവൂര്‍...അവിടെ നിന്നു പാണിയേലി ബസ്സി പിടിച്ചു പാണിയേലിയിലേക്ക്..
പാണിയേലി ഒരു കൊച്ചു ഗ്രാമമാണ്..നാഗരികത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു പ്രദേശം..
പെരിയാറിന്‍റെ ഒരു ചെറിയ ഭാഗം..അതിനു കൂട്ടായി ചുറ്റും കുറെ മരങ്ങളും പാറക്കെട്ടുകളും..പാറക്കെട്ടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് കോടമഞ്ഞിന്‍റെ തണുപ്പാണ്...ഒരു tourist place എന്ന തലക്കെട്ടു അധികം പ്രസക്തമിവാത്തതിനാല്‍ മാത്രം ഇന്നും നിലനില്ക്കുന്നു പാണിയേലി..മനുഷ്യന്‍റെ കൈകടത്തലുകള്‍ ഇല്ലാത്തതുകൊണ്ടു മലിനമാകാതെ ഒഴുകുന്ന ഒരു നീരരുവി.ഇതൊക്കെയാണ് പാണിയേലിപോര്......